തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാനത്തേക്ക് നിലവിലെ അധ്യക്ഷൻ പി.എസ്. പ്രശാന്തിന് പകരക്കാരനെ സി.പി.എം. ഇന്ന് തീരുമാനിക്കും. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടി നൽകേണ്ടതില്ല എന്ന് പാർട്ടിയിൽ ധാരണയായിട്ടുണ്ട്.(Who will be the new Travancore Devaswom Board President?)
ഇന്നു ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ ദേവസ്വം ബോർഡ് അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഹരിപ്പാട് മുൻ എം.എൽ.എ. ടി.കെ. ദേവകുമാറിന്റെ പേരാണ് അധ്യക്ഷസ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുള്ളത്.
നേരത്തെ, ആറ്റിങ്ങൽ മുൻ എം.പി. എ. സമ്പത്ത് അടക്കമുള്ളവരുടെ പേരുകളും ചർച്ചയിൽ വന്നിരുന്നു. ദേവസ്വം ബോർഡിലേക്കുള്ള സി.പി.ഐ. പ്രതിനിധിയെ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗമായ വിളപ്പിൽ രാധാകൃഷ്ണനാണ് സി.പി.ഐ.യുടെ പ്രതിനിധിയായി ബോർഡിൽ എത്തുക.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മറ്റ് സുപ്രധാന വിഷയങ്ങളും ചർച്ച ചെയ്യും. എസ്.ഐ.ആറിനെതിരെ (SIR) സുപ്രീംകോടതിയിൽ സർക്കാർ നൽകുന്ന ഹർജിയിൽ കക്ഷിചേരുന്ന കാര്യവും യോഗം ചർച്ചാവിഷയമാകും.