എറണാകുളം : എറണാകുളത്ത് മരടിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയമ്പിള്ളി സ്വദേശിയായ നിയാസ് (37) ആണ് മരിച്ചത്. മരട് ആറ്റംപുറം റോഡിലാണ് അപകടം നടന്നത്.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഏറെ നാളായി അപകടാവസ്ഥയിൽ നിന്നിരുന്ന കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. കെട്ടിടം ഇടിയുന്നതുകണ്ട് ഈ സമയം അവിടെയുണ്ടായിരുന്ന 3 തൊഴിലാളികൾ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു.
നിയാസ്, ഭിത്തിയുടെ അടിയിൽപ്പെടുകയായിരുന്നു. മറ്റു തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മരടിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.