സന്ദീപ് വാര്യർ ബി.ജെ.പി വിട്ടപ്പോൾ സി.പി.എമ്മിൽ കൂട്ടക്കരച്ചിൽ, മുഖ്യമന്ത്രി പോലും വലിയ പ്രയാസത്തിൽ; പി.കെ.കുഞ്ഞാലിക്കുട്ടി | P. K. Kunhalikutty

സന്ദീപ് വാര്യർ ബി.ജെ.പി വിട്ടപ്പോൾ സി.പി.എമ്മിൽ കൂട്ടക്കരച്ചിൽ, മുഖ്യമന്ത്രി പോലും വലിയ പ്രയാസത്തിൽ; പി.കെ.കുഞ്ഞാലിക്കുട്ടി | P. K. Kunhalikutty

Published on

മലപ്പുറം: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെയുള്ള സി.പി.എം നേതാക്കളുടെ രൂക്ഷമായ പ്രതികരണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി (P. K. Kunhalikutty). സന്ദീപ് വാര്യർ ബി.ജെ.പി വിട്ടപ്പോൾ സി.പി.എമ്മിൽ കൂട്ടക്കരച്ചിലാണെന്നും മുഖ്യമന്ത്രി പോലും വലിയ പ്രയാസത്തിലാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

പാണക്കാട് സാദിഖലി തങ്ങൾക്ക് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ജനങ്ങളുടെ മനസിലാണ് തങ്ങന്മാരുടെ സ്ഥാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിക്ക് പോലും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പാണക്കാട് തങ്ങൾ ചെയ്യുന്നത് കാണുമ്പോൾ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും അമ്പരപ്പാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. മണിപ്പൂർ പോലുള്ള സംഭവങ്ങൾ കേരളത്തിൽ ഇല്ലാതിരിക്കാൻ മുന്നിൽനിൽക്കുന്നവരിൽ ഒന്നാമത്തെയാളാണ് പാണക്കാട് സാദിഖലി തങ്ങൾ. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ ജനങ്ങൾ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Times Kerala
timeskerala.com