
ബിഗ് ബോസ് മലയാളം സീസൺ കീഴിൽ ഫിനാലെ ഫൈവിലേക്ക് പലരും പ്രവചിച്ച ഒരു പേരാണ് ഷാനവാസിന്റേത്. എന്നാൽ, കഴിഞ്ഞ ദിവസം ബിന്നിക്കെതിരായ ഷാനവാസിന്റെ പ്രതികരണം താരത്തിനെതിരെ വലിയ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. ബിന്നിയുടെ ദേഹത്തേക്ക് ദോശമാവ് തെറിപ്പിച്ചതോടെ ഷാനവാസിന്റെ ടോപ് 5 സാധ്യത തന്നെ ഇല്ലാതായെന്നാണ് ചില പ്രേക്ഷകർ പറയുന്നത്. ഇത് സംബന്ധിച്ച പ്രേക്ഷകരുടെ ഒരു കുറിപ്പ് എങ്ങനെ:
"നുണയുടെ ചീട്ടുകൊട്ടാരം തീർത്ത് അതിൽ രായാവായി വിലസാൻ ഒരുങ്ങുന്ന ഷാനവാസ്. പല കോമാളി വേഷങ്ങൾ കെട്ടിനോക്കി, പക്ഷേ 61-ാം ദിനം ശൗചാലയത്തിൽ പോകണമെന്ന ഒറ്റ പേര് പറഞ്ഞ് വീണ്ടും ഷോ കളിക്കാൻ ഷാനവാസിന് അവസരം കിട്ടി. അങ്ങനെ അത് ബിന്നിയുടെ തെറ്റാക്കി പുറത്ത് പലരും വളച്ചൊടിച്ചു. സ്വച്ഛ് ഭാരതിൽ വിശ്വസിക്കുന്ന ബിബി ഇനി ജയിൽ വൃത്തികേടാക്കി കളയുമോ എന്ന ഭയത്തിൽ ഷാനവാസിന്റെ അടിസ്ഥാന ആവശ്യത്തിന് അനുവാദം നൽകി.
എന്നിട്ടോ, ഈ നുണ രായാവ് ബാത്ത്റൂമിലേക്കല്ല, നേരെ പോയത് ലിവിങ് റൂമിലേക്കാണ്. അവിടെ കിടന്ന് കുറേ ലോല ഷോ നടത്തി. അവിടെ തീർന്നു അവന്റെ ടോയ്‌ലറ്റ് പോകണമെന്ന ബഹളം. ഇന്നലെ വെകിളി പിടിച്ച് നടന്ന ഷാനവാസിനെ സ്ക്രീനിൽ കണ്ടപ്പോൾ, പല പ്രേക്ഷകരും പുളകം കൊണ്ട് മതിമറന്നു.
'പെണ്ണൊരുത്തി ക്യാപ്റ്റനായപ്പോൾ, ഷാനവാസിന്റെ യഥാർത്ഥ മുഖം പുറത്തുവന്നു. ആണായ എന്നെ ഭരിക്കാൻ മാത്രം ഇവൾ ആയോ? എന്ന ഈഗോ' അത് ബിന്നിയുടെ മുഖത്തേക്ക് ദോശമാവ് തെറിപ്പിക്കുന്നതിൽ വരെ എത്തിച്ചു. അത് ക്വാണ്ടിറ്റിയുടെ കാര്യമല്ല, അവൻ അത് ചെയ്തു.
അക്ബറിനെ തോൽപിക്കാൻ വേണ്ടി മാത്രം ഗ്രൂപ്പ് ഉണ്ടാക്കിയ ഷാനവാസ്, നോട്ടം വെച്ചത് ആദിൽ, നൂറ, അനീഷ് എന്നിവരുടെ വോട്ട് ബാങ്കിലൂടെയായിരുന്നു. അനുമോൾ പെട്ടെന്ന് തന്നെ ഷാനവാസിന്റെ കപടമുഖം തിരിച്ചറിഞ്ഞതിനാൽ, അനുമോളെ പെങ്ങൾ ആക്കിക്കൊണ്ടുള്ള കളി ഒരാഴ്ച കൊണ്ട് പാളിപ്പോയി.
നമ്മൾ ഇനി കാണാൻ പോകുന്നത് ബിബി കപ്പ് ഉയർത്താൻ പോകുന്ന ഷാനവാസിനെയല്ല. ആ കപ്പിന് വേണ്ടി ഏത് അറ്റം വരെ അധഃപതിക്കാനും മടിയില്ലാത്ത, ഏത് തറ ഗെയിം കളിച്ചും കോക്രി കാണിച്ചും സമനില തെറ്റിയ ആളെപ്പോലെ പെരുമാറാൻ കച്ചകെട്ടി ഇറങ്ങിയ ഷാനവാസിനെയാണ്, അല്ല, നുണയൻ രായാവിനെയാണ്." എന്നാണ് കുറിപ്പിൽ പറയുന്നത്.
ഷാനവാസിനെതിരായ മറ്റൊരു കുറിപ്പ്:
"ബിന്നി എന്ന ക്യാപ്റ്റനെ രണ്ട് ദിവസമായി ഷാനവാസ് അപഹസിക്കുന്നുണ്ട്. ചൊറിയുന്നുണ്ട്. ഇന്ന് രാവിലെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തത് മുതൽ ഷാനവാസിന്റെ അപഹാസ്യം കൂടുതലായി. അതുകൊണ്ട് ജയിൽ തുറക്കണമെങ്കിൽ "captain super" ആണെന്ന് പറയാൻ ബിന്നി പറഞ്ഞു. അത് തമാശക്ക് ആണ് എന്നത് വ്യക്തമാണ്. അത് അവിടെ വെച്ച് സംസാരിച്ചോ കളിയാക്കിയോ തീർക്കുന്നതിന് പകരം, ഷാനവാസ് ഭക്ഷണപദാർത്ഥമായ ദോശമാവ് ബിന്നിയുടെ ദേഹത്തേക്ക് തെറിപ്പിച്ചു. അപ്പോഴാണ് ബിന്നി സോറി പറയാൻ പറഞ്ഞത്.
ബിന്നിയുടെ ഭർത്താവിനെ സ്വന്തം ഫീൽഡിൽ തന്നെ ജോലി ചെയ്യുന്ന ഒരാളെ 'പെങ്കോന്തൻ' എന്ന് ഷാനവാസ് വിളിച്ചു. ലക്ഷ്മി ആണുങ്ങളെ കാണാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് പറഞ്ഞു. അനുമോളോട് 'കുളിപ്പിച്ച് തരുമോ?' എന്ന് ചോദിച്ചു. ഇത്രയും ചീപ്പ് ആയി സംസാരിക്കുന്ന ഒരു ആളെ മാസ്സ് ആണെന്ന് പറഞ്ഞു സപ്പോർട്ട് ചെയ്യാന്‍ കുറെയെണ്ണം!!"