വാട്‌സാപ്പ് അപ്‌ഡേറ്റ്‌സില്‍ ഇനി പരസ്യങ്ങളും; ഉപഭോക്താക്കളുടെ സ്വകാര്യത സുരക്ഷിതമെന്ന് വാട്‌സാപ്പ്

WhatsApp
Published on

അപ്‌ഡേറ്റ് ടാബില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. സ്വകാര്യ ആശയവിനിമയത്തിനായുള്ള ചാറ്റിന് പുറമേ സ്റ്റാറ്റസുകള്‍ക്കും ചാനലുകള്‍ക്കുമായുള്ള പ്രത്യേക ടാബാണ് അപ്‌ഡേറ്റ്്‌സ്. ദിവസം 150 കോടി പേര്‍ ഈ ടാബ് സന്ദര്‍ശിക്കുന്നുവെന്നാണ് വാട്‌സാപ്പ് വ്യക്തമാക്കുന്നത്. ഉപഭോക്താവിന്റെ സ്വകാര്യതയെ യാതൊരു തരത്തിലും ഹനിക്കാതെ അപ്‌ഡേറ്റ്‌സ് ടാബില്‍ പരസ്യ, സബ്ക്രിപ്ഷന്‍ ഓപ്ഷനുകള്‍ കൊണ്ടുവരികയാണ് വാട്‌സാപ്പ്.

പ്രിയപ്പെട്ട ചാനലുകള്‍ പ്രതിമാസ നിരക്കിന്റെ അടിസ്ഥാനത്തില്‍ സബ്‌സ്‌ക്രൈബ് ചെയ്തുകൊണ്ട് ആ ചാനലുകളിലെ എക്‌സ്‌ക്ലൂസീവ് അപ്‌ഡേറ്റുകള്‍ സ്വന്തമാക്കുവാന്‍ സാധിക്കും. പ്രമോട്ടഡ് ചാനല്‍സ് ഫീച്ചറുകളിലൂടെ ഉപഭോക്താവിന് താത്പര്യമുള്ള പുതിയ ചാനലുകള്‍ ഡയറക്ടറിയിലൂടെ കണ്ടെത്തുകയും ചെയ്യാം. അഡ്മിനുകള്‍ക്ക് തങ്ങളുടെ ചാനലിന്റെ വിസിബിലിറ്റി വര്‍ധിപ്പിക്കുവാനുള്ള മാര്‍ഗം കൂടിയാണിത്. സ്റ്റാറ്റസില്‍ പരസ്യങ്ങള്‍ കൂടി കൊണ്ടുവരികയാണ് വാട്‌സാപ്പ്. പുതിയ ബിസിനസുകളെ കണ്ടെത്തുവാനും, സ്റ്റാറ്റസിലൂടെ അവര്‍ പ്രമോട്ട് ചെയ്യുന്ന ഉത്പന്നങ്ങളേയും സേവനങ്ങളേയും കുറിച്ച് എളുപ്പത്തില്‍ ആശയവിനിമയം സാധ്യമാക്കുവാനും ഇതിലൂടെ സാധിക്കും.

സ്വകാര്യ ചാറ്റികളില്‍ നിന്നും മാറി, അപ്‌ഡേറ്റ്‌സ് ടാബില്‍ മാത്രമുള്ള ഈ ഫീച്ചറുകള്‍ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ചാറ്റിനെ യാതൊരുതരത്തിലും ബാധിക്കുകയില്ലെന്നും വാട്‌സാപ്പ് വ്യക്തമാക്കുന്നു. ഉപഭോക്താവിന്റെ സ്വകാര്യത പൂര്‍ണമായും സംരക്ഷിക്കുംവിധമാണ് വാട്‌സാപ്പ് ഈ ഫീച്ചറുകള്‍ സജ്ജമാക്കിയിരിക്കുന്നത്. സ്വകാര്യ സന്ദേശങ്ങള്‍, കാളുകള്‍, സ്റ്റാറ്റസുകള്‍ എന്നിവ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡായി തുടരും. മറ്റൊരാള്‍ക്കും, വാട്‌സാപ്പിന് പോലും അവ കാണാനോ കേള്‍ക്കാനോ സാധിക്കുകയില്ല - വാട്‌സാപ്പ് വ്യക്തമാക്കുന്നു.

ഉപഭോക്താവിന്റെ രാജ്യം അല്ലേങ്കില്‍ നഗരം, ഭാഷ, ഫോളോ ചെയ്യുന്ന ചാനലുകള്‍, കാണുന്ന പരസ്യങ്ങളോട് പ്രതികരിക്കുന്ന രീതി തുടങ്ങിയ പരിമിത വിവരങ്ങള്‍ ഈ പുതിയ സ്റ്റാറ്റസ്, ചാനല്‍ പരസ്യ ഫീച്ചറിനായി വാട്‌സാപ്പ് ഉപയോഗിക്കും. അക്കൗണ്ട്‌സ് സെന്ററിലേക്ക് വാട്‌സാപ്പ് ആഡ് ചെയ്യാന്‍ തെരഞ്ഞെടുത്തിരിക്കുന്ന ഉപഭോക്താക്കളുടെ ആഡ് പ്രിഫറന്‍സുകളും മെറ്റ അക്കൗണ്ട്‌സിലെ വിവരങ്ങളും വാട്‌സാപ്പ് ഉപയോഗിച്ചേക്കാം.

പരസ്യദാതാക്കള്‍ക്ക് വാട്‌സാപ്പ് തങ്ങളുടെ ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഒരിക്കലും നല്‍കുന്നില്ല. സ്വകാര്യ സന്ദേശങ്ങള്‍, കാള്‍ വിവരങ്ങള്‍, ഉള്‍പ്പെട്ടിട്ടുള്ള ഗ്രൂപ്പുകള്‍ തുടങ്ങിയവ ഉപഭോക്താവ് കാണാനിടയുള്ള പരസ്യങ്ങളെ നിശ്ചയിക്കുവാന്‍ ഉപയോഗിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്ക് സന്ദര്‍ശിക്കാം- https://business.whatsapp.com/whatsapp-asd

Related Stories

No stories found.
Times Kerala
timeskerala.com