കൊച്ചി: തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കിയില്ലെങ്കില്‍ കെപിസിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വ്യാജമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. ഇത് യൂത്ത് കോണ്‍ഗ്രസിനെ അപമാനിക്കാന്‍ വേണ്ടി ആരോ ഇറക്കുന്നതാണെന്ന് അബിന്‍ വര്‍ക്കിഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.....
ഞാനിന്ന് വ്യാപകമായി വാട്സാപ്പിൽ പ്രചരിക്കുന്ന ഒരു മെസ്സേജ് ആയി കണ്ടതാണ് ഇത്. എന്നെ അധ്യക്ഷൻ ആക്കിയില്ലെങ്കിൽ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും എന്നാണ് ഈ മെസ്സേജിൽ പറഞ്ഞിരിക്കുന്നത്. ഇത് യൂത്ത് കോൺഗ്രസിനെ അപമാനിക്കാൻ വേണ്ടി ആരോ ഇറക്കുന്നതാണ്. ഇതുപോലുള്ള വ്യാജ പ്രചരണങ്ങൾ കൊണ്ട് യൂത്ത് കോൺഗ്രസിനെയും അതിന്റെ നേതൃത്വത്തെയും ഇകഴ്ത്തി കാണിക്കാനും അപമാനിക്കാനും ആണ് ശ്രമിക്കുന്നത് എന്നുണ്ടെങ്കിൽ അതിന് ഏതു വിധേനയും മറുപടി നൽകും. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട പ്രോസസ് പുരോഗമിക്കുകയാണ്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കും. അതുകൊണ്ട് അനാവശ്യമായ പ്രചരണങ്ങൾ ആര് നടത്തിയാലും അതിനെ തള്ളിക്കളയണം.
അബിൻ വർക്കി.