

ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളൂ. ഇപ്പോൾ ഗ്രാന്റ് ഫിനാലേയ്ക്ക് മുന്നോടിയായുള്ള ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടക്കുന്നത്. ഒൻപത് മത്സരാർത്ഥികളാണ് വീട്ടിൽ ഉള്ളത്. ഇവർക്കിടയിൽ നടക്കുന്ന വാശിയേറിയ മത്സരപോരാട്ടങ്ങൾ അതിരുകടക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഷാനവാസിന് നേരെയുള്ള നെവിന്റെ അതിക്രമവും അനുവിന്റെ ബെഡിൽ വെള്ളം ഒഴിച്ചതുമടക്കം നിരവധി പ്രശ്നങ്ങളാണ് കഴിഞ്ഞ ഒരാഴ്ച പ്രേക്ഷകരും മത്സരാർത്ഥികളും കണ്ടത്. അതുകൊണ്ടു തന്നെ ഇന്നത്തെ വീക്കെന്റ് ഏപ്പിസോഡിൽ എന്തൊക്കെ നടക്കുമെന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഇപ്പോഴിൽ വീക്കെന്റ് ഏപ്പിസോഡിനു മുന്നോടിയായുള്ള പ്രമോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രമോയിൽ നെവിനെ ചോദ്യം ചെയ്യുന്ന മോഹൻലാലിനെയാണ് പ്രേക്ഷകർ കണ്ടത്. 'എന്താണ് നെവിന്റെ പ്രശ്നം?' എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. എന്നാൽ ഒന്നിമില്ലെന്നാണ് നെവിൻ മറുപടി നൽകിയത്. നെവിന്റെ പ്രശ്നം എന്താണെന്നും തങ്ങൾക്ക് കൂടി ഒന്ന് പറഞ്ഞു തരൂവെന്നാണ് മോഹൻലാൽ പറയുന്നത്.
"അവിടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ടോ? നിങ്ങളുടെ തമാശയൊക്കെ ഒരുപരിധിവരെ ഞങ്ങൾ അംഗീകരിച്ചു തന്നു. അതുകഴിഞ്ഞാൽ പിന്നെ വളരെ മോശമായ കാര്യമാണ്. അങ്ങനെ ചെയ്യാൻ പറ്റില്ല. എനിക്ക് ഇത് പറ്റില്ല." എന്നും മോഹൻലാൽ പറഞ്ഞു. നെവിനെ കുറിച്ച് ഒരുപാട് പരാതികൾ വരുന്നുണ്ടെന്നും മോഹൻലാൽ പറയുന്നുണ്ട്. എന്നാൽ, ഇതിനൊന്നും മറുപടി പറയാതെ നിൽക്കുന്ന നെവിനെയാണ് പ്രമോയിൽ കാണാൻ സാധിക്കുന്നത്.
ഇതോടെ, ഈ ആഴ്ച നെവിൻ പുറത്താകുമോ? എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. അതേസമയം, ഗ്രാന്റ് ഫിനാലേയുടെ ഭാഗമായി കഴിഞ്ഞ ആഴ്ച നടന്ന ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചിരിക്കുകയാണ്. ഇതിൽ 56 പോയിന്റുകൾ നേടി നൂറയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.