വാട്സ് അപ്പ് ചാറ്റിലെ സംഭാഷണം രാഹുലിന്റേതാണെന്നതിന് എന്താണ് തെളിവ് ? ഇത് മസാലയ്ക്ക് വേണ്ടിയുള്ള നാടകം മാത്രം : രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അഭിഭാഷകൻ | Rahul Mamkootathil case

പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷൻ ആണോ.
rahul mamkootathil case

കൊച്ചി : യുവതി പരാതി ആദ്യം കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണെന്നും മുഖ്യമന്ത്രി ഡിജിപി ആണോയെന്നും രാഹുൽ മാങ്കൂട്ടത്തിന്റെ അഭിഭാഷകൻ അഡ്വ. ജോർജ് പൂന്തോട്ടം. എഫ്ഐആർ ഇട്ടാൽ മുൻ‌കൂർ ജാമ്യം തേടുമെന്നും ഈ പരാതിയെക്കുറിച്ച് വ്യക്തതയില്ലെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് അഭിഭാഷകൻ പറഞ്ഞു.

പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷൻ ആണോ. ഇത് മസാലയ്ക്ക് വേണ്ടിയുള്ള നാടകമാണെന്ന് രാഹുൽ തന്നോട് പറഞ്ഞത്.വാട്സ് അപ്പ് ചാറ്റിലെ സംഭാഷണം രാഹുലിന്റേതാണെന്നതിന് എന്താണ് തെളിവ്.ഇത് നാടകം ആണ്. സർക്കാരിന് ശബരിമല വിഷയം മറയ്ക്കാൻ ഉഉള്ളതാണെന്നും അതിനായി മസാല കഥ മെനയുകയാണ് സർക്കാരും ഒരു ചാനൽ മുതലാളിയുമെന്ന് രാഹുൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അഡ്വ. ജോർജ് പൂന്തോട്ടം പറഞ്ഞു.

അതേ സമയം, രാഹുലിനെതിരെ പരാതി നൽകിയ യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻഉദ്യോഗസ്ഥർ നാളെ കോടതിയില്‍ അപേക്ഷ നല്‍കും. ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. ഇന്ന് വൈകുന്നേരത്തോടെയാണ് യുവതി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

Related Stories

No stories found.
Times Kerala
timeskerala.com