തിരുവനന്തപുരം : ഒഡിഷയിലെ ജലേശ്വറില്‍ മലയാളി പുരോഹിതര്‍ക്കു നേരേ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മതപരിവർത്തനം നടനെന്ന വ്യാജാരോപണം ഉന്നയിച്ച് സംഘപരിവാർ ഗുണ്ടകൾ ആക്രമണങ്ങൾ നടത്തുന്നു. രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത് വർഗീയ വേട്ടയാടലിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി.
ആഴ്ചകൾക്ക് മുമ്പ് ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഇതിന് ഉദാഹരണമാണ്. ഭരണകൂടത്തിന്റെ ശിക്ഷാ ഇളവ് മൂലം സാധ്യമായ അത്തരം ഹിന്ദുത്വ ഭീകരതയെ മതേതര, ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.