
തിരുവനന്തപുരം: നിലമ്പൂരിൽ പോലീസ് നടത്തിയ പരിശോധന തെരഞ്ഞെടുപ്പുകാലത്തെ സ്വാഭാവിക നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് അവരുടെ ജോലിയാണ്. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നത് താന്തോന്നിത്തരമാണെന്നും അദ്ദേഹം പറഞ്ഞു.എന്തെങ്കിലും മറച്ചുവയ്ക്കാന്‍ ഉള്ളവര്‍ക്കാണ് പരിശോധന നടക്കുമ്പോള്‍ അമര്‍ഷവും പ്രതിഷേധവും ഉണ്ടാകുന്നത്. യുഡിഎഫിന്റേത് തെരഞ്ഞെടുപ്പ് കാലത്തെ നാടകമാണ്. മറ്റ് വിഷയങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് പെട്ടി വിവാദം ഉയര്‍ത്തുന്നത്.കമ്മീഷന്റെ പരിശോധനയില്‍ എല്‍ഡിഎഫ് ഇടപെടില്ല. എല്‍ഡിഎഫുകാരുടെ വാഹനവും പെട്ടിയും പരിശോധിക്കാം. ഉദ്യോഗസ്ഥരോടുള്ള ഷാഫിയുടെയും രാഹുലിന്റെയും പെരുമാറ്റം താന്തോന്നിത്തരമാണെന്നും ഗോവിന്ദൻ വിമർശിച്ചു.
Nilambur byelection: വാഹനം തടഞ്ഞുള്ള പൊലീസ് പരിശോധന മനഃപൂർവം അപമാനിക്കാൻ; ഈ ഷോ പാലക്കാടും ഉണ്ടായിരുന്നെന്ന് ഷാഫി പറമ്പിൽ
നിലമ്പൂരില്‍ വാഹനം തടഞ്ഞുള്ള പൊലീസ് പരിശോധന മനഃപൂർവം അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയെന്ന് കോൺഗ്രസ്സ് നേതാവ് ഷാഫി പറമ്പില്‍ എംപി. അപമാനിക്കപ്പെട്ടപ്പോൾ ചോദ്യം ചെയ്തതാണെന്നും പരാതിയില്ലെന്നും ഷാഫി മാധ്യമങ്ങളോട് വ്യക്തമാക്കി.
പരിശോധനയോട് തങ്ങൾ പൂര്‍ണമായും സഹകരിച്ചു. എന്നാല്‍ ഉദ്യോഗസ്ഥതരുടെ ലക്ഷ്യം പരിശോധനയല്ലായിരുന്നും ഇന്‍സള്‍ട്ട് ചെയ്യുകയെന്നതായിരുന്നുവെന്നും ഷാഫി പ്രതികരിച്ചു.
വാഹനം പരിശോധിക്കാൻ അധികാരമുണ്ട്. പരിശോധനയോട് പൂർണമായി സഹകരിച്ചു. ആവശ്യപ്പെട്ട പ്രകാരം വാഹനത്തിന്‍റെ ഡിക്കി തുറന്ന് പെട്ടികൾ പുറത്തുവെച്ചത് താനാണ്. എന്നാൽ, പെട്ടികൾ തുറന്നു പരിശോധിക്കാതെ പൊയ്ക്കോളാൻ പറഞ്ഞപ്പോഴാണ് പ്രതികരിച്ചത്. പുറത്ത് നിന്ന് നോക്കിയാൽ പെട്ടിക്കുള്ളിൽ എന്താണെന്ന് അറിയാൻ കഴിയുമോ?.
പെട്ടി പരിശോധിക്കാതെ പോകാൻ പറഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥരുടെ ഉദ്ദേശത്തിൽ സംശയം തോന്നിയത്. മറ്റ് രാഷ്ട്രീയ പാർട്ടിയിലെ ഒരു നേതാവിന്‍റെയും പെട്ടി പരിശോധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ പറഞ്ഞു. ഇനി പരിശോധിക്കാമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.