വിദർഭ പാക്കേജിൽ കേരളത്തിലെ മൂന്ന് ജില്ലകൾക്ക് എന്ത് കിട്ടി? പ്രിയങ്കയുടെ ചോദ്യത്തിനുത്തരമില്ലാതെ കേന്ദ്ര കൃഷി മന്ത്രി

വയനാടിനായി ചെയ്തത് പ്രത്യേകം വ്യക്തമാക്കാമോ? 2024ലെ ദുരന്തത്തിനിരയായ കർഷകർക്ക് വല്ലതും ചെയ്യുമോ? റബറിന് ചുരുങ്ങിയ താങ്ങുവില ഏർപ്പെടുത്തുമോ? എന്നീ ചോദ്യങ്ങളാണ് പ്രിയങ്ക ഉന്നയിച്ചത്.
വിദർഭ പാക്കേജിൽ കേരളത്തിലെ മൂന്ന് ജില്ലകൾക്ക് എന്ത് കിട്ടി? പ്രിയങ്കയുടെ ചോദ്യത്തിനുത്തരമില്ലാതെ കേന്ദ്ര കൃഷി മന്ത്രി
Published on

ന്യൂഡൽഹി: വിദർഭ പാക്കേജിൽ ഉൾപ്പെട്ട കേരളത്തിലെ മൂന്ന് ജില്ലകളാണ് വയനാട്, പാലക്കാട്, കാസർഗോഡ് എന്നിവയെന്ന് പ്രിയങ്ക ഗാന്ധി.

വിദർഭ പാക്കേജിൽ കേരളത്തിലെ ഈ മൂന്ന് ജില്ലകൾക്ക് എ​ന്തെല്ലാം കിട്ടിയെന്ന് വ്യക്തമാക്കാമോ എന്ന് പ്രിയങ്ക ചോദിച്ചു. കേരളത്തിലെയും വയനാട്ടിലെയും കർഷകർക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് പറയാമോ? പ്രധാനമന്ത്രി കേരളത്തില്‍ വന്ന് കർഷകരുടെ പ്രയാസങ്ങൾ നേരിട്ട് കണ്ട സഹാചര്യത്തിലെങ്കിലും വയനാടിന് സഹായം അനുവദിക്കാൻ കേന്ദ്രം തയ്യാറാകുമോയെന്നും പ്രിയങ്ക ചോദിച്ചു.

വയനാടിനായി ചെയ്തത് പ്രത്യേകം വ്യക്തമാക്കാമോ? 2024ലെ ദുരന്തത്തിനിരയായ കർഷകർക്ക് വല്ലതും ചെയ്യുമോ? റബറിന് ചുരുങ്ങിയ താങ്ങുവില ഏർപ്പെടുത്തുമോ? എന്നീ ചോദ്യങ്ങളാണ് പ്രിയങ്ക ഉന്നയിച്ചത്.

നാമെല്ലാവരും ഭാരതീയരാണെന്നും ഒരു തരത്തിലുള്ള വിവേചനവുമില്ലെന്നും കേരളത്തിന് 138 കോടി എൻ.ഡി.ആർ.എഫ് മുഖേന നൽകിയിട്ടുണ്ടെന്നും പറഞ്ഞ മന്ത്രി പ്രിയങ്ക ഉന്നയിച്ച ചോദ്യങ്ങൾ​ക്കൊന്നും മറുപടി നൽകാതിരുന്നതോടെ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ പ്രതിഷേധിച്ച് ബഹളം വെച്ചു.

Related Stories

No stories found.
Times Kerala
timeskerala.com