കണ്ണൂർ: 14 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു(Ganja). ദമ്പതികളായ ഇവർ മുണ്ടേരി കടവിൽ പ്രദേശത്ത് കഞ്ചാവ് വില്പന നടത്തുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇവർ കഞ്ചാവ് കൊണ്ടുവരാൻ ഉപയോഗിച്ച പ്ലാസ്റ്റിക് സഞ്ചികൾ പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മുണ്ടേരി കടവ്, മുള ഡിപ്പോയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ജാക്കിർ സിക്ദാർ, ഭാര്യ അലീമ ബീവി എന്നിവരെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.