കിഴക്കേകോട്ട: തിരുവനന്തപുരം അമ്പലത്തറയിൽ 74 ഗ്രാം ബ്രൗൺ ഷുഗറുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. മയക്കുമരുന്നുമായി പ്രോബിർ മണ്ഡൽ (32 ) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്‌തത്. ഇന്ന് തിരുവനന്തപുരം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
പരിശോധനയ്ക്കിടെ സംശയം തോന്നി എക്സൈസ് ഇയാളെ പിടികൂടുകയായിരുന്നു. സ്ഥലത്ത് പരിശോധനകൾ ശക്തമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.