കൊല്ലം : കൊച്ചാലുംമൂട് ബ്രൗൺ ഷുഗറും കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. ലാൽ ചൻ ബാട്സ (25) എന്നയാളാണ് അറസ്റ്റിലായത്.
പ്രതിയിൽ നിന്ന് 34.78 ഗ്രാം ബ്രൗൺ ഷുഗറും 66 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്സൈസ് നടത്തിയ റെയ്ഡിലാണ് ബ്രൗൺ ഷുഗറും കഞ്ചാവും കണ്ടെടുത്തത്.വരും ദിവസങ്ങളിൽ പ്രദേശത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.