മലപ്പുറം : വീട്ടുമുറ്റത്തുണ്ടായിരുന്ന കിണർ ഇടിഞ്ഞു താഴ്ന്നു. മലപ്പുറം നിറമരുതൂരിലാണ് സംഭവം. കുഞ്ഞാലിയെന്ന വ്യക്തിയുടെ വീട്ടുമുറ്റത്തെ കിണറാണ് പൊടുന്നനെ അപ്രത്യക്ഷമായത്. (Well suddenly disappeared in Malappuram)
വ്യാഴാഴ്ച രാവിലെ 10 മണിയോടെ പുറത്തിറങ്ങിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. രാവിലെ വരെ വെള്ളം കോരിയ കിണറാണ് അപ്രത്യക്ഷമായത്. ഇതോടെ വീട്ടുകാരും നാട്ടുകാരും ആകെ പരിഭ്രാന്തിയിലായി.