
തിരുവനന്തപുരം : നാളെ മുതൽ സംസ്ഥാന സർക്കാരിൻ്റെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഓണസമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. (Welfare pension to be transferred to the accounts)
1679കോടി രൂപ ഇതിനായി അനുവദിച്ചെന്നാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചത്. ഓണത്തിന് 3200 രൂപ വീതം ലഭിക്കുന്നത് 62 ലക്ഷത്തോളം പേർക്കാണ്. നാളെ മുതൽ ഇത് ലഭിച്ചു തുടങ്ങും.