

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വിവിധ ക്ഷേമപദ്ധതികളുടെയും പെൻഷനുകളുടെയും വർദ്ധനവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യസുരക്ഷാ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായാണ് ഉയർത്തിയത് (Welfare pension increased).
പ്രധാന പെൻഷൻ പ്രഖ്യാപനങ്ങൾ
നിലവിലുള്ള 1600 രൂപയിൽ നിന്ന് 2000 രൂപയായി സാമൂഹ്യ സുരക്ഷാ പെൻഷൻ വർധിപ്പിച്ചു.സ്ത്രീ സുരക്ഷാ പെൻഷൻ (പുതിയ പദ്ധതി). നിലവിൽ ഒരു സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടെയും കീഴിൽ വരാത്ത, 35 വയസ്സ് മുതൽ 60 വയസ്സുവരെ പ്രായമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകും.ഏകദേശം 33 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.ഈ പെൻഷൻ പദ്ധതികൾക്കായി പ്രതിവർഷം 3800 കോടി രൂപയായിരിക്കും സർക്കാർ അധികമായി ചെലവിടുക.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 1000 രൂപയുടെ വർധനവ് വരുത്തി. പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള യുവാക്കൾക്കായി പുതിയ സ്കോളർഷിപ്പ് പദ്ധതി അവതരിപ്പിച്ചു. ഇവർക്ക് പ്രതിമാസം 1000 രൂപ ലഭിക്കും. കുടുംബശ്രീയുടെ എ.ഡി.എസ് (ഏരിയ ഡെവലപ്‌മെൻ്റ് സൊസൈറ്റി) യൂണിറ്റുകൾക്ക് 1000 രൂപ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു. പ്രീ പ്രൈമറി ടീച്ചർമാരുടേയും ഗസ്റ്റ് ലക്ചറർമാരുടേയും വേതനം വർധിപ്പിച്ചു.സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ., ഡി.ആർ. കുടിശ്ശിക രണ്ട് ഗഡുക്കളായി ഈ സാമ്പത്തികവർഷം തന്നെ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കാർഷിക താങ്ങുവില വർദ്ധന
റബ്ബറിൻ്റെ താങ്ങുവിലയിൽ 200 രൂപയുടെ വർധനവ് വരുത്തി.നെല്ലിൻ്റെ താങ്ങുവില 30 രൂപയായി ഉയർത്തി.