‘കരാറിന് പുറത്തുള്ള ഒരിഞ്ച് സ്ഥലം വിട്ടുകൊടുക്കില്ല’; മുല്ലപ്പെരിയാറിൽ തമിഴ്നാട് മന്ത്രിക്ക് മറുപടിയുമായി റോഷി അഗസ്റ്റിൻ

‘കരാറിന് പുറത്തുള്ള ഒരിഞ്ച് സ്ഥലം വിട്ടുകൊടുക്കില്ല’; മുല്ലപ്പെരിയാറിൽ തമിഴ്നാട് മന്ത്രിക്ക് മറുപടിയുമായി റോഷി അഗസ്റ്റിൻ
Published on

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന തമിഴ്നാട് മന്ത്രി ഐ പെരിയസ്വാമിയുടെ പരാമർശത്തിന് മറുപടി നൽകി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . മന്ത്രി പറഞ്ഞത് നടക്കാത്ത കാര്യമാണ്. പാട്ടക്കരാറിന് പുറത്തുള്ള കേരളത്തിലെ ഒരിഞ്ച് സ്ഥലം പോലും തമിഴ്നാടിന് വിട്ടുകൊടുക്കില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പുമായി ബന്ധപ്പെട്ട തമിഴ്നാട് ഗ്രാമ വികസന വകുപ്പ് മന്ത്രി ഐ പെരിയ സ്വാമി നടത്തിയ പരാമർശം ഇരു സംസ്ഥാനങ്ങളിലെയും മന്ത്രിമാർ തമ്മിലുള്ള വാക്കേറ്റത്തിന് വഴിവയ്ക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തും. ഡിഎംകെ സർക്കാർ തമിഴ്നാടിന്റെ സ്വപ്നം നടപ്പിലാക്കും. സംസ്ഥാനത്തിന്റെ ഒരിഞ്ച് ഭൂമിപോലും ആർക്കും വിട്ടുനൽകില്ലെന്നും ആയിരുന്നു മന്ത്രി ഐ പെരിയസ്വാമിയുടെ പരാമർശം.

Related Stories

No stories found.
Times Kerala
timeskerala.com