"രണ്ട് കുട്ടികൾ വേണം; ഒരു കുഞ്ഞിനെ ദത്തെടുക്കും, ഒരു കുട്ടിയെ പ്രഗ്നൻസിയിലൂടെ വേണം, ഞങ്ങളിൽ ഒരാൾ ക്യാരിയിങ് ആവും"; ആദില | Bigg Boss
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് അറുപത്തി ഒന്ന് ദിവസമാകുന്നു. ഇനി കുറച്ചു മത്സരാർത്ഥികൾ മാത്രമാണ് വീട്ടിലുള്ളത്. ഇവരിൽ ആരൊക്കെ പുറത്ത് പോകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഇതിനിടെ മത്സരാർത്ഥികളായ ആദിലയും നൂറയും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
കുട്ടികളെ കുറിച്ച് ആദില പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അക്ബറിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആദില. രണ്ട് കുട്ടികൾ വേണമെന്നാണ് തന്റെ ആഗ്രഹമെന്നും ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യും. ഒരു കുട്ടിയെ പ്രഗ്നൻസിയിലൂടെ വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ആദില പറഞ്ഞു. ഐവിഎഫ് വഴി ആണ് നോക്കുന്നതെന്നും ഡോണറെ നോക്കുന്നുണ്ടെന്നും ആദില അക്ബറിനോട് പറഞ്ഞു.
പ്രസവിക്കാൻ തനിക്ക് പേടിയാണെന്നും സറോഗസി വഴിയും നോക്കുന്നുണ്ടെന്നും ആദില പറഞ്ഞു. തങ്ങളിൽ ഒരാൾ ക്യാരിയിങ് ആവും എന്ന് നൂറയും പ്രതികരിച്ചു. തങ്ങൾ റിലേഷൻഷിപ്പിലായിട്ട് ഏഴ് വർഷമായി. മൂന്ന് വർഷമായി ഒരുമിച്ച് താമസിക്കുന്നുവെന്നും ഇരുവരും അക്ബറിനോട് പറഞ്ഞു. 'നിങ്ങൾ വിവാഹിതരാണോ?' എന്ന അക്ബറിന്റെ ചോദ്യത്തിന്, 'നിയമപരമായി അത് സാധിക്കില്ല' എന്നാണ് ഇരുവരും മറുപടി പറഞ്ഞത്.