
കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവലിന്റെ 2025ലെ സമാപന ചടങ്ങില്‍ നടനും നിര്‍മാതാവുമായ നിവിന്‍ പോളി ഹാക്ക്‌ജെന്‍ എഐ ഹാക്കത്തോണ്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരളത്തിലെ അടുത്ത തലമുറ സംരംഭകരെ പിന്തുണയ്ക്കാനുള്ള തന്റെ കാഴ്ചപ്പാടും പങ്കുവച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ദേശീയ ഹാക്കത്തോണായ ഹാക്ക്‌ജെന്‍ എഐയുടെ വന്‍വിജയത്തിന് ശേഷം, സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനുള്ള തന്റെ ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു.
ഹാക്കത്തോണ്‍ ഒരു കൂട്ടായ വിജയമായിരുന്നുവെന്ന് നിവിൻ പറഞ്ഞു. ഇത് സാധ്യമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കെഎസ്യുഎമ്മിനും (കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍) കേരള ഐടി വകുപ്പിനും ആത്മാര്‍ത്ഥമായ നന്ദിയും അറിയിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാക്കുന്നതിനും പുതിയ ആശയങ്ങളുടെ ഒരു സംസ്‌കാരം വളര്‍ത്തുന്നതിലുമുള്ള തന്റെ വ്യക്തിപരമായ താല്‍പ്പര്യത്തെക്കുറിച്ച് നിവിന്‍ പോളി സംസാരിച്ചു.
''ആളുകള്‍ എപ്പോഴും നല്ല മാര്‍ക്കുള്ള വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നു, അത് പ്രധാനമാണ്. എന്നാല്‍ ഏറ്റവും മികച്ച ചിന്തകളുള്ള വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്കായി നമ്മള്‍ ഒരിടം ഒരുക്കേണ്ടതുണ്ട്." നിവിൻ പറഞ്ഞു.