ജി എസ് ടി പരിഷ്കരണം സാധാരണക്കാരിലേക്ക് എത്തുമെന്നത് ഉറപ്പാക്കണം ; കെ എൻ ബാലഗോപാല്‍ |k n balagopal

ബിജെപി ഇതര സംസ്ഥാങ്ങളിലെ എട്ട് ധനമന്ത്രിമാർ യോഗം ചേർന്നു.
k n balagopal
Published on

തിരുവനന്തപുരം : ജി എസ് ടി പരിഷ്കരണം ചർച്ച ചെയ്യാൻ ബിജെപി ഇതര സംസ്ഥാങ്ങളിലെ എട്ട് ധനമന്ത്രിമാർ യോഗം ചേർന്നു. യോഗത്തിന്റെ കരട് അടുത്ത ജി എസ് ടി കൗൺസിൽ യോഗത്തിൽ നൽകും. കേരളം, തമിഴ്നാട്, കർണാടക, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ആണ് യോഗം ചേർന്നത്.

കഴിഞ്ഞ വർഷം 32,000 കോടി രൂപ ജി എസ് ടി വരുമാനത്തിൽ കേരളത്തിൽ ലഭിക്കാനുണ്ടെന്നും പരിഷ്കരണം വന്നാൽ ഇത് 80,000 കോടിയിലേക്ക് എത്തും.ജി എസ് ടി പരിഷ്കരണം സാധാരണക്കാരിലേക്ക് എത്തുമെന്നത് ഉറപ്പാക്കണമെന്നും കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

സംസ്ഥാന സർക്കാരുകൾക്ക് വരുന്ന വരുമാന നഷ്ടത്തിന് കേന്ദ്രം സംരക്ഷണം നൽകണമെന്നും ഇല്ലെങ്കിൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളെ ഇത് ബാധിക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com