"ആര്‍എസ്എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടതു മന്ത്രിമാരെ കിട്ടില്ല" ; മന്ത്രി കെ.രാജൻ | Rajbhavan

രാജ്ഭവനെ രാഷ്ട്രീയ പരീക്ഷണ ശാലയാക്കി മാറ്റരുത്
Rajan
Published on

തൃശൂര്‍: മന്ത്രി പി പ്രസാദിനെ വിമർശിച്ച ഗവർണർക്ക് മറുപടിയുമായി റവന്യൂ മന്ത്രി കെ. രാജൻ. ആര്‍എസ്എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടതു മന്ത്രിമാരെ കിട്ടില്ലെന്നും രാജൻ വ്യക്തമാക്കി. ആർഎസ്എസിന്‍റെ ചിഹ്നങ്ങളെ രാജ്യത്തിന്‍റെ അടയാളങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും രാഷ്ട്രീയ പരീക്ഷണ ശാലയായി രാജ്ഭവൻ മാറരുതെന്നും മന്ത്രി പറഞ്ഞു.

"142 കോടി ജനങ്ങളുടെ മതേതര മനസാണ് മന്ത്രിമാരുടേത്. അതു മനസിലാക്കാൻ ഗുരുമൂർത്തിയുടെ ക്ലാസ് കേട്ടാലോ ആർഎസ്എസിന്‍റെ സ്‌റ്റഡി ക്ലാസ് കേട്ടാലോ മനസിലാകില്ല. മന്ത്രിമാർക്ക് ഭരണഘടനയുടെ മാനസികാവസ്ഥയാണ്. ഗവർണർ -സർക്കാർ പോരല്ല ഇപ്പോൾ വേണ്ടത്. ഭരണഘടനയുടെ ഭാഗമായതിനാൽ ഗവർണറെ മാനിക്കും. പക്ഷേ ഗവർണർ ഉയർത്തിപിടിക്കേണ്ടത് ഭരണഘടനയാണ്. രാജ്ഭവനെ രാഷ്ട്രീയ പരീക്ഷണ ശാലയാക്കാൻ നോക്കണ്ട, ഇത് സ്ഥലം വേറെയാണ്." - മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com