രാഹുൽ ഒളിവിൽ പോയതിന്റെ ഉത്തരവാദിത്തം ഞങ്ങൾക്കില്ല ; കണ്ടെത്തേണ്ടത് പോലീസെന്ന് കെ. മുരളീധരൻ | K Muraleedharan

നിലവിൽ അന്വേഷിക്കുന്ന അതേ വിഷയമാണ് പരാതി രൂപത്തിൽ കിട്ടിയത്.
k-muraleedharan
Updated on

തിരുവനന്തപുരം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ബെംഗളൂരു സ്വദേശിനി കെപിസിസിക്ക് മെയിൽ മുഖേന അയച്ച ലൈംഗിക പീഡന പരാതി ഡിജിപിക്ക് അയച്ചതായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുൽ ഒളിവിൽ പോയതിന്റെ ഉത്തരവാദിത്തം ഞങ്ങൾക്കില്ല. പൊലീസാണ് തുടർ നടപടി സ്വീകരിക്കേണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു.

നിലവിൽ അന്വേഷിക്കുന്ന അതേ വിഷയമാണ് പരാതി രൂപത്തിൽ കിട്ടിയത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ചീത്തപ്പേരുണ്ടാക്കിയ സാഹചര്യത്തിലാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.അതിജീവിതയെ സംരക്ഷിക്കണം എന്നല്ല സർക്കാരിന്റെ നിലപാട്.തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയാകുന്ന 11-ാം തീയതിവരെ സർക്കാർ ഈ വിഷയം വലുതാക്കിവെക്കുമെന്നും മുരളീധരൻ പറഞ്ഞു.

അതേ സമയം,രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കോൺഗ്രസ് നേതൃത്വത്തിന് മറ്റൊരു യുവതി പരാതി നൽകുകയായിരുന്നു. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയാണ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവർക്ക് പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനമെന്നും ഗർഭം ധരിക്കാൻ നിർബന്ധിച്ചെന്നും പരാതിയിലുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com