സിനിമാ മേഖലയിൽ പെരുമാറ്റച്ചട്ടം വേണം, എല്ലാ തൊഴിലുകൾക്കും കരാർ ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി

സിനിമാ മേഖലയിൽ പെരുമാറ്റച്ചട്ടം വേണം, എല്ലാ തൊഴിലുകൾക്കും കരാർ ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി
Published on

കൊച്ചി: മലയാള സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ലുസിസി. സിനിമ മേഖലയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണമെന്ന് വനിതാ കൂട്ടായ്മ ആവശ്യം ഉന്നയിച്ചു. ലൈംഗികാതിക്രമങ്ങള്‍ തടയാനുളള വ്യവസ്ഥകളും കരാറിന്‍റെ ഭാഗമാക്കണമെന്നും സംഘടന ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സിനിമ മേഖലയുടെ സമഗ്ര പുനര്‍നിര്‍മാണത്തിന് പുതിയ നിര്‍ദേശങ്ങലുൾപ്പെടുന്ന പരമ്പര പ്രഖ്യാപിക്കുമെന്ന് ഡബ്ലുസിസി നേരത്തെ അറിയിച്ചിരുന്നു. ഈ പരമ്പരയിലെ ആദ്യ നിര്‍ദേശമെന്ന നിലയിലാണ് തൊഴില്‍ കരാര്‍ ആവശ്യം ഉന്നയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com