
തിരുവനന്തപുരം: നടി ഹണി റോസിനെ പിന്തുണച്ച് വിമൻ ഇൻ സിനിമ കളക്ടീവ്. ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് അവൾക്കൊപ്പമെന്ന് കുറിച്ചാണ് ഡബ്ല്യുസിസി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം നടി ഹണി റോസ് പോലീസിൽ പരാതി നൽകിയതിൽ പ്രതികരണവുമായി ബോബി ചെമ്മണ്ണൂർ. ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് താൻ ഉപമിച്ചിരുന്നെന്നും അതിൽ മോശമായ കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കുന്തീദേവി എന്നു പറഞ്ഞതിൽ ദ്വയാർഥമുണ്ടെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.