
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഘടനാനേതാക്കൾക്കെതിരായ വനിത നിർമാതാവിന്റെ ആരോപണം ഗുരുതരമായിട്ടും ആരോപണവിധേയർ തൽസ്ഥാനത്ത് നിന്ന് മാറാതെയാണ് അന്വേഷണത്തെ നേരിടുന്നത്. ഇത് സംഘടന കുറ്റാരോപിതർക്കൊപ്പമാണെന്നതിന്റെ തെളിവാണെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. തൻ്റെ മേഖലയിലെ ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയ വനിതാ നിർമ്മാതാവിന് പൂർണമായ ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും ഡബ്ല്യുസിസി ഫോസ്ബുക്ക് കുറുപ്പിൽ വ്യക്തമാക്കുന്നു.