വയനാട് : നമ്പ്യാർകുന്നിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൈഞരമ്പ് മുറിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ഭർത്താവ് കുറ്റസമ്മതം നടത്തി. (Wayanad woman murder case)
തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാലാണ് തോമസ് വർഗീസ് ഭാര്യയെ കൊന്ന് ജീവനൊടുക്കാൻ തീരുമാനിച്ചത്.
മാനസിക വിഷമത്തിൽ ആയിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എലിസബത്ത് ആണ് കൊല്ലപ്പെട്ടത്.