Wayanad Tunnel road : വയനാട് തുരങ്കപാത: ഉപാധികളോടെ അനുമതി നൽകി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, അന്തിമ വിജ്ഞാപനം പുറത്തിറക്കി

തുരങ്ക പാതയുടെ നിർമ്മാണം നടക്കുന്നത് പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ്
Wayanad Tunnel road : വയനാട് തുരങ്കപാത: ഉപാധികളോടെ അനുമതി നൽകി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, അന്തിമ വിജ്ഞാപനം പുറത്തിറക്കി
Published on

വയനാട് : വയനാട് തുരങ്കപാത പദ്ധതിക്ക് ഉപാധികളോടെ അനുമതി നൽകി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ഇത് സംബന്ധച്ച അന്തിമ വിജ്ഞാപനം പുറത്തിറക്കി.(Wayanad Tunnel road project)

വ്യവസ്ഥകൾ പാലിച്ച് ഇത് നടപ്പിലാക്കണമെന്ന് മെയ് 14–15 തീയതികളിൽ നടന്ന യോഗത്തിൽ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഇനി കരാർ ഒപ്പിട്ട തുരങ്ക പാതയുടെ പ്രവൃത്തി തുടങ്ങാനാകും.

തുരങ്ക പാതയുടെ നിർമ്മാണം നടക്കുന്നത് പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ്. ഇത് ഏറ്റെടുത്തത് ഭോപ്പാൽ അസ്‌ഥാനമാക്കിയ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത അസ്‌ഥാനമാക്കിയ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ്.

Related Stories

No stories found.
Times Kerala
timeskerala.com