വയനാട് : തുരങ്ക പാതയ്‌ക്കെതിരെ എതിർപ്പുമായി വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്തെത്തി. ഇത് ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് ഇവർ പറയുന്നത്. (Wayanad tunnel project )
ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാത നിർമ്മാണം തടയണമെന്നാണ് പ്രസിഡന്‍റ് എൻ ബാദുഷ പറയുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.