Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala
HomeKeralaവയനാട് തുരങ്കപാത യാഥാർത്ഥ്യമാകുന്നു: ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി...

വയനാട് തുരങ്കപാത യാഥാർത്ഥ്യമാകുന്നു: ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ | Wayanad tunnel

🎙️ Latest Podcast

കോഴിക്കോട്: വയനാട് തുരങ്കപാത യാഥാർഥ്യത്തിലേക്ക്. കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ സുപ്രധാന ഘട്ടമായ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മറിപ്പുഴ പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കെടുത്തു.(Wayanad tunnel becomes a reality, Chief Minister Pinarayi Vijayan switches on the first blast)

വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ബ്ലാസ്റ്റിങ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍ നിന്നും വെറും 22 കിലോമീറ്റര്‍ കൊണ്ട് മേപ്പാടിയിലെത്താന്‍ സാധിക്കും. താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇത് വലിയൊരു ആശ്വാസമാകും.

8.73 കിലോമീറ്റര്‍ നീളത്തിലാണ് തുരങ്കപാത നിർമ്മിക്കുന്നത്. നാലുവരി പാതയായി ഒരുങ്ങുന്ന ഈ തുരങ്കത്തിലൂടെ ഏത് കാലാവസ്ഥയിലും സുഗമമായി സഞ്ചരിക്കാം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പദ്ധതിയുടെ ആകെ ചിലവ് 2134.5 കോടി രൂപയാണ്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍മ്മാണ മേല്‍നോട്ട ചുമതല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.