വയനാട് ദുരന്തം മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനം; ടി.പി രാമകൃഷ്‌ണന്‍

വയനാട് ദുരന്തം മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനം; ടി.പി രാമകൃഷ്‌ണന്‍
Published on

വയനാട്‌ മുണ്ടകൈ ദുരിതബാധിതര്‍ക്ക്‌ കിട്ടാനിടെയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണെന്ന്‌ വിമർശിച്ച് എല്‍.ഡി.എഫ്‌ കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണന്‍. അടിയന്തിര കേന്ദ്ര സഹായം തേടി കേന്ദ്രത്തിന്‌ സമര്‍പ്പിച്ച നിവേദനത്തെ ദുരന്തമേഖലയില്‍ ചിലവഴിച്ച തുകയാണെന്ന്‌ കള്ളക്കഥ പ്രചരിപ്പിക്കുകയാണ്‌ ചില ദൃശ്യമാധ്യമങ്ങള്‍ ചെയ്യുന്നത്. വാര്‍ത്ത വന്ന ഉടൻ ഇത്‌ സംബന്ധിച്ച യാഥാര്‍ത്ഥ്യം പുറത്തുവരികയും ചെയ്‌തു. എന്നിട്ടും പത്ര-മാധ്യമങ്ങള്‍ ഈ കള്ളക്കഥയ്‌ക്ക്‌ പ്രാധാന്യം കൊടുത്ത്‌ പ്രസിദ്ധീകരിക്കുന്ന നിലയുമുണ്ടായി. സംസ്ഥാനത്തെ വലതുപക്ഷ മാധ്യമങ്ങള്‍ എത്രത്തോളം തരംതാണിരിക്കുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണിതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

എല്‍.ഡി.എഫിനേയും, അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുമെതിരെ നിരന്തരമായ കള്ളപ്രചാരവേലയാണ്‌ നടത്തുന്നത്. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളെ തമസ്‌ക്കരിക്കുക മാത്രമല്ല ഇത്തരത്തിലുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതിനാണ്‌ ഇത്തരം മാധ്യമങ്ങള്‍ പരിശ്രമിക്കുന്നത്‌.

Related Stories

No stories found.
Times Kerala
timeskerala.com