വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന വീടിൻ്റെ പേരിൽ വിവാദം ഉടലെടുക്കുന്നു. 1000 ചതുരശ്രയടിയിലുള്ള ഇരുമുറി വീടിന് 30 ലക്ഷം വളരെ കൂടുതലാണ് എന്നാണ് വിമർശനം. (Wayanad township project)
സൗകര്യങ്ങൾ, രൂപകൽപ്പന എന്നിവ സംബന്ധിച്ചും കുറ്റപ്പെടുത്തലുകൾ ഉയരുന്നുണ്ട്. ദുരന്തമുഖത്ത് ലാഭം കൊയ്യാൻ ശ്രമിക്കരുതെന്നാണ് ആക്ഷൻ കമ്മിറ്റി പറഞ്ഞത്.