
വനാട്ടിലെ കടുവ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പി വി അന്‍വര്‍. ജനങ്ങളുടെ ജീവന്‍ വെച്ച് സര്‍ക്കാര്‍ ലേലം വിളി നടത്തുകയാണെന്ന് പിവി അന്‍വര്‍ വിമർശിച്ചു. നഷ്ടപരിഹാരം പത്ത് ലക്ഷം എന്നത് പതിനൊന്ന് ലക്ഷമാക്കിയതാണ് സര്‍ക്കാരിന്റെ മഹാ മനസ്‌കതയെന്ന് അൻവർ പരിഹസിച്ചു. കേരളം വന്യമൃഗശാലയായി മാറിയെന്നും വെടിവെച്ചു കൊല്ലും എന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലാക്കുമോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം ആരാഞ്ഞു.
ഇതിന് ഒരൊറ്റ പരിഹാര മാർഗമേ ഉള്ളു. വെടിവച്ച് കൊന്ന് തന്നെയാണ് ലോകരാജ്യങ്ങളില്‍ നിയന്ത്രിക്കുന്നത്. വന്യ മൃഗ സംരക്ഷണ നിയമത്തില്‍ ഭേതഗതി വരുത്തി, ആ ഭേതഗതിയുടെ അടിസ്ഥാനത്തില്‍ കാട്ടിലെ നിശ്ചിത സ്ഥലത്ത് വസിക്കാന്‍ കഴിയുന്ന അത്രയും മൃഗങ്ങളെ മാത്രമേ നിലനിര്‍ത്താവൂ. മനുഷ്യന്റെ ജനസംഖ്യ കൂടുന്നു എന്ന് പറഞ്ഞാണ് ഇവിടെ ജനന നിയന്ത്രണം നടപ്പിലാക്കിയത്. കാടൊരിക്കലും വര്‍ധിക്കുന്നില്ല – അന്‍വര്‍ വ്യക്തമാക്കി.