
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ച് മന്ത്രിസഭാ യോഗം. (Wayanad rehabilitation township project)
എൽസ്റ്റോൺ എസ്റ്റേറ്റിൽ നിന്ന് 64 ഹെക്ടറിലേറെ ഭൂമി ഏറ്റെടുക്കുന്നുണ്ട്. ഇതിനായി 26.56 കോടി രൂപയാണ് നൽകുന്നത്. ദുരന്തത്തിൽ മാതാപിതാക്കളിൽ ഒരാളെയോ രണ്ടു പേരെയുമോ നഷ്‌ടമായ കുട്ടികൾക്ക് 10 ലക്ഷം രൂപ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് ടൗൺഷിപ്പിനായി രൂപീകരിച്ച പദ്ധതി നിർവ്വഹണ യൂണിറ്റിൽ വിവിധ തസ്തികകൾ അനുവദിച്ചു. അക്കൗണ്ട്സ് ഓഫീസർ, സിവിൽ എൻജിനീയർ എന്നീ തസ്തികകളാണ് സൃഷ്ടിക്കുന്നത്.