'മണ്ണിൽ പുതഞ്ഞ 630 പേരെ ജീവനോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞു, അവ്യക്ത് ആധുനിക വൈദ്യശാസ്ത്രം പുനർജനിപ്പിച്ച കുട്ടി': മുഖ്യമന്ത്രി പിണറായി വിജയൻ | Wayanad rehabilitation

ജനങ്ങൾക്ക് വയനാട് പുനരധിവാസത്തിനായി സ്പോൺസർ ചെയ്യാൻ കഴിയുന്ന wayanadtownship.kerala.gov.in എന്ന പോർട്ടലിൻ്റെ ലോഞ്ചിങ്ങും പിണറായി വിജയൻ നിർവ്വഹിച്ചു.
'മണ്ണിൽ പുതഞ്ഞ 630 പേരെ ജീവനോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞു, അവ്യക്ത് ആധുനിക വൈദ്യശാസ്ത്രം പുനർജനിപ്പിച്ച കുട്ടി': മുഖ്യമന്ത്രി പിണറായി വിജയൻ | Wayanad rehabilitation
Published on

വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തറ്റിഹിൽ മണ്ണിൽ പുതഞ്ഞ 630 പേരെ ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചുവെന്നും, 1300 ഓളം പേരെ കണ്ടെത്താനും ആശുപത്രിയിലേക്ക് മാറ്റുവാനും സാധിച്ചുവെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.(Wayanad rehabilitation )

ദുരന്തമുഖത്ത് നടന്നത് അഭൂതപൂർവ്വമായ രക്ഷാപ്രവർത്തനം ആണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൻ്റെ മാതൃകാ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചെളിയിലേക്ക് ആണ്ട് പോയ വെള്ളാർമല സ്വദേശിയായ അവ്യക്ത് ഒരു തരത്തിൽ ആധുനിക വൈദ്യശാസ്ത്രം പുനർജീവിപ്പിച്ച കുട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്ക് വയനാട് പുനരധിവാസത്തിനായി സ്പോൺസർ ചെയ്യാൻ കഴിയുന്ന wayanadtownship.kerala.gov.in എന്ന പോർട്ടലിൻ്റെ ലോഞ്ചിങ്ങും പിണറായി വിജയൻ നിർവ്വഹിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com