വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൻ്റെ ശിലാസ്ഥാപനം ഇന്ന് വൈകീട്ടാണ് നടക്കുന്നത്. ഒരൊറ്റ രാത്രിയുടെ കുത്തൊലിപ്പിൽ സകലതും അപ്രത്യക്ഷമായ കാഴ്ച്ച കണ്ട ആ മനുഷ്യർ ഏറെ പ്രത്യാശയോടെയാണ് ഈ നീക്കത്തെ നോക്കിക്കാണുന്നത്.(Wayanad rehabilitation project )
മുഖ്യമന്ത്രി പിണറായിവിജയനാണ് കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ പദ്ധതിക്ക് തറക്കല്ലിടുന്നത്. 7 സെൻ്റ് ഭൂമിയിൽ 1000 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടുകളാണ് ഇവർക്കായി നിർമ്മിക്കുക.