വയനാട് പുനരധിവാസം: മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് വേണ്ടി കെയർ ഫോർ മുംബൈയെ ക്ഷണിച്ചു

വയനാട് പുനരധിവാസം: മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് വേണ്ടി കെയർ ഫോർ മുംബൈയെ ക്ഷണിച്ചു
Published on

വയനാട് മുണ്ടെക്കെ- ചൂരൽമല ഉരുൾപ്പൊട്ടലിൽ എല്ലാം നഷടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതിക്ക് അംഗീകാരമായി. ദുരിതബാധിതർക്ക് വീട് വച്ചു നൽകുവാൻ സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നതിൻ്റെ ഭാഗമായി മുംബൈ ആസ്ഥാനമായ സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈയെ മീറ്റിങ്ങിന് വേണ്ടി ജനുവരി നാലാം തീയതിയാണ് ക്ഷണിച്ചിരിക്കുന്നത്.

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ വ്യാപ്തി അറിഞ്ഞയുടൻ തന്നെ, സർക്കാരുമായി സഹകരിച്ചു കൊണ്ട് ദുരന്തബാധിതർക്ക് 5 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് കെയർ ഫോർ മുംബൈ അറിയിച്ചിരുന്നു. തുടർന്ന് ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. കെയർ ഫോർ മുംബൈയുടെ വയനാട് പുനരധിവാസ പദ്ധതിയുമായി സഹകരിച്ചു കൊണ്ട് വ്യവസായികളും സംഘടനകളും മുന്നോട്ട് വന്നിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com