വയനാട് പുനരധിവാസം : എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച്‌ ഹൈക്കോടതി സിംഗിൾ ബെഞ്ച് | Wayanad rehabilitation

സർക്കാർ 26 കോടി നിശ്ചയിച്ചെങ്കിലും, തറവില കണക്കാക്കിയാൽ പോലും 519 കോടിയുടെ മൂല്യമുണ്ടെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റ് വാദിച്ചത്.
Wayanad rehabilitation
Published on

കൊച്ചി: വയനാട് പുനരധിവാസത്തിനായി തങ്ങളുടെ കൈവശമുള്ള ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതം അറിയിച്ച് ഹൈക്കോടതി സിംഗിൾ ബെഞ്ച്. നേരത്തെ സമാന ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതല്ലേയെന്നാണ് കോടതി ചോദിച്ചത്. (Wayanad rehabilitation)

ജസ്റ്റിസ് ടി ആർ രവി പറഞ്ഞത് ഡിവിഷൻ ബെഞ്ചിൽ ഹർജി നിലനിൽക്കുന്നതിനാൽ ഇക്കാര്യം താൻ പരിഗണിക്കുന്നത് ശരിയല്ലെന്നാണ്. ഹർജി ഡിവിഷൻ ബെഞ്ചിലേക്ക് വിടാൻ പറഞ്ഞ അദ്ദേഹം, ഇത് രജിസ്ട്രിക്ക് കൈമാറി.

സർക്കാർ 26 കോടി നിശ്ചയിച്ചെങ്കിലും, തറവില കണക്കാക്കിയാൽ പോലും 519 കോടിയുടെ മൂല്യമുണ്ടെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റ് വാദിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com