വയനാട് : ചൂരൽമലയിൽ പ്രതിഷേധം നടത്തിയ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നടപടി മേപ്പാടി പോലീസിൻറേതാണ്. ഇക്കൂട്ടത്തിൽ ദുരന്തബാധിതരും ഉണ്ട്. (Wayanad landslide victims arrested)
ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പാണ്. വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തു, വാഹനത്തിന് കേടുപാട് വരുത്തി എന്നിവയാണ് കുറ്റങ്ങൾ. വെള്ളാർമല വില്ലേജ് ഓഫീസർ എ അജീഷിനെ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി.