തിരുവനന്തപുരം : മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. മുഖ്യമന്ത്രിയുടെ ചേംബറിൽ നേരിട്ട് എത്തിയാണ് ചെക്ക് കൈമാറിയത്.
ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിത ബാധിതർക്ക് 50 വീടുകൾ നൽകുമെന്ന് യൂസഫ് അലി പ്രഖ്യാപിച്ചിരുന്നു. ഒരു വീടിനു 20 ലക്ഷം രൂപ എന്ന നിലയിൽ 50 വീടുകൾ നിർമിക്കുന്നതിനുള്ള തുകയായാണ് 10 കോടി രൂപ കൈമാറിയത്.
വയനാട് ദുരന്ത ബാധിതർക്കായി ആദ്യഘട്ടത്തിൽ 5 കോടി രൂപ കഴിഞ്ഞ ആഗസ്തിൽ യൂസഫലി നൽകിയിരുന്നു. രണ്ടാം ഘട്ട സഹായമായാണ് 10 കോടി രൂപ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയത്. നാടിന്റെ പുനരധിവാസത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ മുഖ്യമന്ത്രിയെ യൂസഫലി അറിയിച്ചു.