Wayanad landslide : വയനാട് ദുരന്തം : 'ജൂലൈ 30 ഹൃദയഭൂമി'യിലേക്ക് ഒഴുകിയെത്തി ജനം

ജനപ്രതിനിധികൾ ഉൾപ്പെടെ ഇവിടെയെത്തി സർവ്വമത പ്രാർത്ഥനയിൽ പങ്കെടുക്കും.
Wayanad landslide : വയനാട് ദുരന്തം : 'ജൂലൈ 30 ഹൃദയഭൂമി'യിലേക്ക് ഒഴുകിയെത്തി ജനം
Published on

വയനാട് : ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണമടഞ്ഞവരെ സംസ്‌ക്കരിച്ച 'ജൂലൈ 30 ഹൃദയഭൂമി'യിലേക്ക് ജനം ഒഴുകിയെത്തുകയാണ്. വയനാട് ദുരന്തത്തിന് ഒരു വയസ് തികയുന്ന ഇന്ന് പ്രിയപ്പെട്ടവർ ഉറങ്ങുന്ന ഇടത്തേക്ക് ഏവരും ഹൃദയവേദനയോട് കൂടിയാണ് എത്തുന്നത്. (Wayanad landslide disaster)

രാവിലെ മുതൽ തന്നെ ഇവിടേക്ക് ജനം എത്തിത്തുടങ്ങിയിരുന്നു. വളരെ വൈകാരികമായ രംഗങ്ങൾക്കാണ് ഇവിടം സാക്ഷ്യം വഹിക്കുന്നത്.

ദുരന്തം സൃഷ്‌ടിച്ച ആഘാതത്തിൽ നിന്ന് ആർക്കും മോചനം നേടാനായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ആ കാഴ്ച്ച. ജനപ്രതിനിധികൾ ഉൾപ്പെടെ ഇവിടെയെത്തി സർവ്വമത പ്രാർത്ഥനയിൽ പങ്കെടുക്കും.

Related Stories

No stories found.
Times Kerala
timeskerala.com