Wayanad landslide : വയനാട് ദുരന്തം : ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എം പി

ഒരു ദീർഘകാല ദുരന്ത ലഘൂകരണ നയവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Wayanad landslide : വയനാട് ദുരന്തം : ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എം പി
Published on

വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതരെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ് എം പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.(Wayanad landslide disaster)

350ലേറെ പേർക്ക് ജീവൻ നഷ്ടമായിട്ടും, 200 പേരെ കാണാതായിട്ടും, നൂറു കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചിട്ടും കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾ കാര്യമായ നഷ്ടപരിഹാരമോ മറ്റു ആശ്വാസമോ നൽകിയിട്ടില്ല എന്ന് അദ്ദേഹം പറയുന്നു.

ഉടൻ തന്നെ നഷ്ടപരിഹാരം നൽകണമെന്നും, പ്രത്യേക പുനരധിവാസ പാക്കേജ് നൽകണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, സാഹചര്യം വിലയിരുത്തി റിപ്പോർട്ട് ചെയ്യുന്നതിനായി പാർലമെൻ്ററി കമ്മിറ്റി രൂപീകരിക്കണമെന്നും പറഞ്ഞു. ഒരു ദീർഘകാല ദുരന്ത ലഘൂകരണ നയവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com