
കേരളത്തിൻ്റെ ഹൃദയത്തിൽ തീരാനോവായി അവശേഷിക്കുന്ന വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് ഇന്ന് ഒരാണ്ട് തികയുന്നു. ഒരു നാടാകെ വെള്ളമെടുത്ത ഭീകരതയുടെ ദിനങ്ങൾ ഇന്നും ചിലരെയെങ്കിലും ഭയപ്പെടുത്തുന്നു..(Wayanad landslide disaster)
ഇന്ന് ജൂലൈ 30 ഹൃദയ ഭൂമിയിൽ സർവ്വമത പ്രാർത്ഥനയും പുഷ്പ്പാർച്ചനയും നടക്കും.ഉച്ചയ്ക്ക് അനുസ്മരണ യോഗം നടക്കും. ഇതിൽ മന്ത്രിമാരുൾപ്പെടെ പങ്കെടുക്കും.
ഇന്ന് പുനരധിവാസത്തിലെ വീഴ്ചകൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും. യൂത്ത് കോൺഗ്രസ് രാപ്പകൽ സമരം തുടരുകയാണ്.