
വയനാട് : കേരളത്തിൻ്റെ ഹൃദയത്തിൽ തീരാവേദനയായി അവശേഷിക്കുന്ന വയനാട് ദുരന്തത്തിന് നാളെ ഒരു വയസ്. പാറക്കൂട്ടങ്ങൾ ഒരു നാടിനെ തന്നെ ഇല്ലാതാക്കിയിട്ട് ഒരു വർഷമാവുകയാണ്. (Wayanad landslide disaster)
മുണ്ടക്കൈ-ചൂരൽമല നിവാസികൾക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഇനിയും വഴികൾ തുറന്നിട്ടില്ല. അവർ വാടക വീടുകളിലാണ് ഇപ്പോഴും താമസിക്കുന്നത്.
പാർപ്പിടങ്ങൾ എന്നാണ് പൂർത്തിയാകുന്നത് എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ ഇതുവരെയും കേന്ദ്രം തീരുമാനം എടുത്തിട്ടില്ല.