വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം: ഇന്ന് ജോണ്‍ മത്തായി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം: ഇന്ന് ജോണ്‍ മത്തായി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കല്‍പ്പറ്റ: സർക്കാർ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലിനെ കുറിച്ച് പഠിക്കാനായി നിയോഗിച്ച ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സര്‍ക്കാറിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദുരന്തമേഖലയിലെ തുടർപ്രവർത്തനങ്ങൾ നടക്കുക റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും.

ദുരന്തമേഖല പരിശോധിച്ചത് ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറംഗസംഘമാണ്. സംഘം പറഞ്ഞിരുന്നത് ഇപ്പോഴും പുഞ്ചിരിമട്ടത്ത് അപകടസാധ്യതയുണ്ടെന്നാണ്. അതേസമയം സമിതി പറയുന്നത് ചൂരല്‍മല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണെന്നാണ്. എന്നാൽ ഇവിടുത്തെ നിർമ്മാണപ്രവർത്തനങ്ങളുടെ കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനം എടുക്കണമെന്നാണ് ജോൺ മത്തായി പറയുന്നത്.

അദ്ദേഹം അറിയിച്ചത് സുരക്ഷിതമായതും, സുരക്ഷിതമല്ലാത്തതുമായ സ്ഥലങ്ങൾ കാട്ടി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com