
തിരുവനന്തപുരം : കേരളത്തിൻ്റെ നോവായി അവശേഷിച്ച വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പുന്നപ്പുഴയിൽ നിന്നും അവശിഷ്ടങ്ങൾ നീക്കാനുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. (Wayanad landslide )
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് അനുമതി നൽകിയത്. ഇത് 195.5 കോടി രൂപയുടെ പദ്ധതിയാണ്.
കരാർ ലഭിച്ചിരിക്കുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്.