വയനാട് ദുരന്തം: തിരിച്ചറിയാത്ത അഞ്ച് ശരീര ഭാഗങ്ങൾ കൂടി പുത്തുമലയിൽ സംസ്കരിച്ചു

വയനാട് ദുരന്തം: തിരിച്ചറിയാത്ത അഞ്ച് ശരീര ഭാഗങ്ങൾ കൂടി പുത്തുമലയിൽ സംസ്കരിച്ചു
Updated on

കൽപറ്റ: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാനാകാത്ത അഞ്ച് ശരീര ഭാഗങ്ങൾ കൂടി ഇന്ന് സംസ്കരിച്ചു. ചാലിയാറിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയതാണ് ശരീരഭാഗങ്ങളാണ് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ പുത്തുമലയിൽ സർവമത പ്രാർഥനയോടെ സംസ്കരിച്ചത്. ഹാരിസൺ മലയാളം ലിമിറ്റഡ് വിട്ടുനൽകിയ ഭൂമിയിലാണ് കുഴിമാടങ്ങൾ ഒരുക്കിയത്. ഇതിനോടകം ഇവിടെ 48 പേരുടെ മൃതദേഹങ്ങളും കൂടാതെ തിരിച്ചറിയാത്ത ശരീര ഭാഗങ്ങളും സംസ്കരിച്ചിട്ടുണ്ട്.

നേരത്തെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന മൃതദേഹം ഡി.എൻ.എ സാമ്പിൾ എടുത്ത ശേഷമാണ് പുത്തുമലയിലെത്തിച്ചത്. ഇവരെ തിരിച്ചറിയാൻ കഴിയാത്തത് കൊണ്ട് സാമ്പിളുകൾക്ക് നൽകിയ നമ്പറുകളാണ് ഇവരുടെ മേൽവിലാസമായി അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com