DCC : വയനാട് DCC പ്രസിഡൻ്റ് ND അപ്പച്ചൻ രാജി വച്ചു : നീക്കം വിവാദങ്ങൾ പുകയുന്നതിനിടെ

പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു.
DCC : വയനാട് DCC പ്രസിഡൻ്റ് ND അപ്പച്ചൻ രാജി വച്ചു : നീക്കം വിവാദങ്ങൾ പുകയുന്നതിനിടെ
Published on

വയനാട് : കോൺഗ്രസിൽ വിവാദങ്ങൾ പുകയുന്നതിനിടെ വയനാട് ഡി സി സി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവച്ചു. ഈ നീക്കം എൻ എം വിജയന്റെ ആത്മഹത്യ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ തുടരുന്നതിനിടയിലാണ്. (Wayanad DCC President ND Appachan resigns)

പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. തന്നെ ഒഴിവാക്കിത്തരണമെന്ന് കഴിഞ്ഞ കെ പി സി സി യോഗത്തിൽ അദ്ദേഹം ആവശ്യമുന്നയിച്ചിരുന്നു.

ഈ സാഹചര്യം കൂടി നിലനിൽക്കെയാണ് രാജി. വയനാട് കോൺഗ്രസിലെ പ്രശ്നങ്ങൾ സംസ്‌ഥാന കോൺഗ്രസിന് തീരാ തലവേദനയായി തുടരുകയാണ്. അതേസമയം, എൻ എം വിജയന്റെ അർബൻ ബാങ്കിലെ ബാധ്യത കോൺഗ്രസ് അടച്ചു തീർത്തു.

Related Stories

No stories found.
Times Kerala
timeskerala.com