
തിരുവനന്തപുരം: വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന് മൊകേരി മത്സരിക്കും. (Wayanad by- election)
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമാണെന്നും രാഷ്ട്രീയ പോരാട്ടമാണ് വയനാട്ടില്‍ നടക്കാന്‍ പോകുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
വയനാട്ടിൽ മുൻപ് മത്സരിച്ചുള്ള അനുഭവങ്ങൾ ശക്തമാണെന്നും യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പരാജയപ്പെടുമെന്നും ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങുന്നതെന്നും സത്യൻ മോകേരി പറഞ്ഞു. ജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.