കോഴിക്കോട് : എരഞ്ഞിപ്പറമ്പിൽ കൂറ്റൻ ജലസംഭരണി തകർന്ന് അപകടമുണ്ടായി. ഇതിൻ്റെ ഒരു ഭാഗം തകർന്ന് വെള്ളം 2 വീടുകളിലേക്ക് കുതിച്ചൊഴുകി. (Water tank collapses in Kozhikode)
ഇരുചക്ര വാഹനങ്ങൾക്കടക്കം കേടുപാട് സംഭവിച്ചിട്ടുണ്ട്. മൺതിട്ടയടക്കം തകർത്ത് കൊണ്ടാണ് വെള്ളം ഇരമ്പിയെത്തിയത്.
ഇത് 120 കുടുംബങ്ങൾ ആശ്രയിക്കുന്ന മുപ്പത് വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച 50000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് ആണ്.